ഭിന്നശേഷിക്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരും ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നവരുമായ സഹോദരങ്ങളുടെ സൗകര്യാർത്ഥം പള്ളി, പള്ളിമുറി, പാരിഷ് ഹാൾ, സ്‌കൂൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന ആഹ്വാനവുമായി മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പൊരുന്നേടം.
ഏപ്രില്‍ മാസത്തിലെ സര്‍ക്കുലറിലാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. സഭാസമൂഹത്തിൽ, അധിക മൊന്നും ശ്രദ്ധിക്കപ്പെടാത്തതും ചർച്ച ചെയ്യപ്പെടാത്തതും അടിയന്തര ശ്രദ്ധ ആവശ്യമുള്ളതുമായ ഒരു വിഷയം നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടിയാണ് ഇതെഴുതുന്നതെന്ന ആമുഖത്തോടെയാണ് സര്‍ക്കുലര്‍ ആരംഭിക്കുന്നത്.