പാലാ: ധാർമ്മിക മൂല്യങ്ങൾ പിറവിയെടുക്കുന്നത് കർഷക മനസ്സുകളിലാണെന്നും പൊതു സമൂഹത്തെ മുൻ സീറ്റിലിരുന്ന് നിയന്ത്രിക്കുന്ന ഡ്രൈവർമാരാകാൻ കർഷകർക്ക് കഴിയുന്നതായും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
പാലാ രൂപതയുടെ കർഷക ദശകാചരണത്തിന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിനോടനുബന്ധിച്ച് നിർമിക്കപ്പെട്ട കാർഷിക പഠന പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു.
പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഓഹരി സമാഹരണ യജ്ഞത്തിന്റെ ഉദ്ഘാടനം തദവസരത്തിൽ ആത്മാ പ്രോജക്ട് ഡയറക്ടർ എം ലീലാ കൃഷ്ണൻ നിർവ്വഹിച്ചു. പ്രോജക്ട് ഡയറക്ടർ എസ്. രാജേഷ്കുമാർ , ഡപ്യൂട്ടി ഡയറക്ടർ ഡോ .ബി സന്തോഷ്കുമാർ , പ്രോജക്ട് കൺസൽട്ടന്റ് ആശീഷ് കുമാർ , റീനാ കുര്യൻ , ബിന്ദു.കെ. കെ എന്നിവർ പ്രസംഗിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ സ്വാഗതവും സിബി കണിയാംപടി നന്ദിയും പ്രകാശിപ്പിച്ചു.
ഡാന്റീസ് കൂനാനിക്കൽ ,പി വി ജോർജ് പുരയിടത്തിൽ, മാനുവൽ എം ആലാനി, മെർലി ജെയിംസ് ,ജോയി മടിക്കാങ്കൽ, ജോയി വടക്കുന്നേൽ, ഷീബാ ബെന്നി, ‘ എബിൻ ജോയി, സെബാസ്റ്റ്യൻ ആരു ച്ചേരിൽ , ജോസ് നെല്ലിയാനി , സാജു വടക്കൻ , ജോസുകുട്ടി കണ്ടത്തിൽ, സിൽവിയ തങ്കച്ചൻ ,സൗമ്യ ജെയിംസ് ,ലിജി ജോൺ ,ഷിജി മാത്യു ,സെലിൻ ജോർജ് ,ക്ലാരിസ് ചെറിയാൻ, ആലീസ് ജോർജ് , ശാന്തമ്മ ജോസഫ് , ജോബ് ജോയി, ആൻസിൽ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.