തൊഴിലാളികളെ തമസ്കരിക്കുന്നതു രാജ്യത്തെ തകർച്ചയിലേക്കു നയിക്കും: മാർ ജോസ് പൊരുന്നേടം

spot_img

Date:

കൊച്ചി: സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുന്ന തൊഴിലാളികളെ തമസ്കരിക്കുന്നതു രാജ്യത്തെ തകർച്ചയിലേക്കു നയിക്കുമെന്ന് കെസിബിസി ലേബർ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് മാർ ജോസ് പൊരുന്നേടം.

കേരള ലേബർ മൂവ്മെന്റ് വാർഷിക അസംബ്ലി കലൂർ റിന്യൂവൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ജിഡിപിയിൽ 65 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് 93 ശതമാനം അസംഘടിത തൊഴിലാളികളാണ്. ഇവരെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് വാർഷിക അസംബ്ലി ചൂണ്ടിക്കാട്ടി.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന അസംബ്ലിയിൽ സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട് അധ്യക്ഷനായിരുന്നു. സംസ്ഥാന ഡയറക്ടർ ഫാ.പ്രസാദ് കണ്ടത്തിപ്പറമ്പിൽ, വർക്കേർസ് ഇന്ത്യ ഫെഡറേഷൻ പ്ര സിഡന്റ് ജോയ് ഗോതുരത്ത്, വനിതാ ഫോറം പ്രസിഡന്റ് മോളി ജോ ബി, സിസ്റ്റർ മേഴ്സി ജൂഡി,ജനറൽ സെക്രട്ടറി ജോസ് മാത്യു, ട്രഷറർ സ്ക്സൺ മനീക്ക് എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 32 രൂപതകളിൽ നിന്നു 150 പേർ പങ്കെടുക്കുന്ന അസംബ്ലി ഇന്നു സമാപിക്കും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related