മെൽബൺ രൂപത ദ്വിതീയ മെത്രാനായി മാർ ജോൺ പനന്തോട്ടത്തിൽ അഭിഷിക്തനായി

Date:

ഓസ്ട്രേലിയയിലെ സെന്റ് തോമസ് സിറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജോൺ പനന്തോട്ടത്തിൽ അഭിഷിക്തനായി. ഓസ്ട്രേലിയൻ സമയം വൈകുന്നേരം അഞ്ചിന് മെൽബണിനടുത്തുള്ള ക്യാമ്പൽ ഫീൽഡിൽ വിളവുകളുടെ നാഥയായ ചരിത്രദ്ധ കന്യകമറിയത്തിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്ക ദേവാലയത്തിലാണ് തിരുക്കർമങ്ങൾ നടന്നത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂൺഷോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ, ബിഷപ്പ് മാർ ബോസ്ക്കോ പുത്തൂർ, യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, താമരശേരി ബിഷപ്പ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ, രാജ്കോട്ട് ബിഷപ്പ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ, ഷംഷബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ ഉൾപ്പെടെ ഓഷ്യാനിയയിലെ വിവിധ രൂപതകളിൽനിന്നുള്ള ബിഷപ്പുമാരും സഹകാർമികരായി. ബ്രിസ്റ്റൻ ആർച്ചുബിഷപ്പ് മാർക്ക് കോൾറിഡ്ജ് വചനസന്ദേശം നൽകി.

മെൽബൺ രൂപതയുടെ വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമുള്ള വൈദികർ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു. ബിഷപ്പ് മാർ ബോസ്കോ പുത്തൂർ എല്ലാവരെയും സ്വാഗതം ചെയ്തു. മാർ ബോസ്കോ പുത്തൂരിന്റെ സേവനങ്ങളെ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നന്ദിയോടെ അനുസ്മരിച്ചു.ഓസ്ട്രേലിയയിൽ സീറോ മലബാർ രൂപത സ്ഥാപിക്കാൻ സഹായം നൽകിയ അന്തരിച്ച കർദ്ദിനാൾ ജോർജ് പെല്ലിനും ഓസ്ട്രേലിയായിലെ മെത്രാൻ സമിതിക്കും കർദ്ദിനാൾ നന്ദി പറഞ്ഞു.സിഎംഐ സമൂഹത്തിന്റെ കോഴിക്കോട് പ്രോവിൻസിന്റെ പ്രോവിൻഷ്യാൾ സുപ്പീരിയറായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാർ ജോൺ പനന്തോട്ടത്തിൽ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതൽ 2020 വരെ മാർ ജോൺ പനന്തോട്ടത്തിൽ ക്വീൻസ്ലാന്റിൽ സേവനമനുഷ്ഠിച്ചിരുന്നു.


പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...