അന്വേഷണ ഏജന്‍സി ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന നേതാവിനെ ഉള്‍പ്പെടെ വധിച്ചു
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് വേട്ട. സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ബസവ രാജു ഉള്‍പ്പെടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. 2026 മാര്‍ച്ച് 31 മുന്‍പ് നക്‌സലിസം പൂര്‍ണമായും മോദി സര്‍ക്കാര്‍ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.
ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. അന്വേഷണ ഏജന്‍സി തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉള്‍പ്പെടെ ഏറ്റുമുട്ടലില്‍ 27 മാവോയിസ്റ്റുകളെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.