പാലക്കാട് അട്ടപ്പാടിയിൽ വിവിധ മേഖലകൾ ഇരുട്ടിൽ. കൽക്കണ്ടി, കള്ളമല, ചിണ്ടക്കി, മുണ്ടൻപാറ പ്രദേശങ്ങളിൽ കഴിഞ്ഞ അഞ്ചുദിവസമായി വൈദ്യുതിയില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരെ
വിളിച്ചാൽ ഫോണിൽ കിട്ടുന്നില്ലെന്നും പരാതിയുണ്ട്. പാലക്കാട് നഗരത്തിലും അട്ടപ്പാടിയുടെ വിവിധ മേഖലകളിളും ശക്തമായ മഴ പെയ്യുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് 110 കെവി ലൈനിൽ മരം
വീണതിനെ തുടർന്ന് അട്ടപ്പാടി മുഴുവൻ ഇരുട്ടിലായിരുന്നു. പിന്നീട് വൈദ്യുതി പുനഃസ്ഥാപിച്ചു. എന്നാൽ കെ.എസ്.ഇ.ബി ഓഫീസിന് ചുറ്റുമുള്ള ചില മേഖലകളിൽ മാത്രമാണ് വൈദ്യുതി പുനഃസ്ഥാപിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.