പാലക്കാട്∙ കാലവർഷക്കാലത്തെ മഴ കൂടുതൽ പ്രാദേശികവും ശക്തവുമായി മാറുമ്പോൾ, മുൻകരുതൽ സംവിധാനമൊരുക്കാൻ സഹായകമായ ഡേറ്റാ ശേഖരണത്തിന് 85 മഴമാപിനികൾ (ഓട്ടമാറ്റിക് വെതർസ്റ്റേഷനുകൾ) സ്ഥാപിക്കാനുളള നീക്കം പാതിവഴിയിൽ. തീരുമാനമെടുത്ത് നാലുവർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയത് 15 എണ്ണം മാത്രം. കാലവർഷം എത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ സ്ഥിതി.
