സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവനും, ദേവസ്വം ബോർഡ് മെമ്പർ സുന്ദരേശനും ചേർന്ന് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.ദേവസ്വം ബോർഡിൽ നിന്നും 48 ലക്ഷം രൂപയാണ് മാന്നാനം കൊട്ടാരം ദേവീക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
ഭക്തജനങ്ങളുടെ ചിരകാല അഭിലാഷം ആയിരുന്നു ക്ഷേത്രത്തിൽ ഒരു നടപ്പന്തൽ എന്നത്.
19.90 ലക്ഷം രൂപ വിനിയോഗിച്ചാണ് നടപ്പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ഓഫീസ് കെട്ടിടത്തിനായി 19. 95 ലക്ഷം, ഊട്ടുപുരയുടെ പുനരുദ്ധാരണത്തിനായി 3.60ലക്ഷം, ഉത്സവാനന്തര മെയിന്റനൻസിന് 4.55 ലക്ഷം രൂപയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. രണ്ടുമാസം കൊണ്ട് നടപ്പന്തലിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. യോഗത്തിൽ ദേവസ്വം ബോർഡ് മെമ്പർ സുന്ദരേശൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ആതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ദേവസ്വം ബോർഡ് കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉപ്പിലി യപ്പൻ, ഏറ്റുമാനൂർ അസിസ്റ്റന്റ് കമ്മീഷണർ കവിത ജി നായർ, ജില്ലാ പഞ്ചായത്ത് മെമ്പർ റോസമ്മ സോണി, പഞ്ചായത്ത് മെമ്പർമാരായ ഹരിപ്രകാശ്, അമ്പിളി പ്രദീപ്, രാജമ്മ തങ്കച്ചൻ, ജോഷി ഇലഞ്ഞിയിൽ, വ്യാപാരി ക്ഷേമനിധി വൈസ് ചെയർമാൻ ഇ എസ് ബിജു , കെ വേണുഗോപാൽ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജഗോപാൽ, സെക്രട്ടറി റാം മോഹൻ എന്നിവർ സംസാരിച്ചു. ക്ഷേത്ര ഉപദേശക സമിതി കമ്മറ്റി അംഗം പി എൻ ശ്രീകുമാർ സ്വാഗതവും, കമ്മിറ്റി അംഗം ഷീല സാബു കൃതജ്ഞതയും പറഞ്ഞു.