വൈദ്യുതി ബോര്‍ഡിന്റെ എതിര്‍പ്പ് മറികടന്ന് മണിയാര്‍ ജലൈവദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യകമ്പനിക്ക് തന്നെ നൽകിയേക്കും. പദ്ധതി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് KSEB സർക്കാരിന് അയച്ച കത്ത് ട്വന്റി ഫോർ പുറത്തുവിട്ടു. പദ്ധതി ഏറ്റെടുക്കണമെന്ന KSEB യുടെ ആവശ്യം ഏറ്റവും കൂടുതൽ എതിർത്തത് വ്യവസായ വകുപ്പാണ്.
വൈദ്യുതി നിരക്ക് കൂട്ടി ഒരു ഭാഗത്ത് ജനങ്ങളെ പിഴിയുമ്പോൾ മറുഭാഗത്ത് KSEB യ്ക്ക് ലഭിക്കേണ്ട നേട്ടം സർക്കാർ തട്ടിത്തെറിപ്പിക്കുകയാണ്. മണിയാർ ജലവൈദ്യുത പദ്ധതിയുടെ നടത്തിപ്പ് അവകാശം സ്വകാര്യ കമ്പനിയ്ക്ക് 25 വർഷത്തേയ്ക്ക് കൂടി കൂട്ടി നൽകാനാണ് സർക്കാർ തീരുമാനം.