മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി

Date:

മണിയംകുന്ന് :- ദീർഘകാലത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി കുഴൽ കിണർ പ്രവർത്തന ക്ഷമമായി.വേനൽക്കാലമായാൽ ഈ മേഖലയിൽ അനുഭവപ്പെടുന്ന ജലക്ഷാമത്തിൻ്റെ രൂക്ഷത മനസ്സിലാക്കി ശാശ്വത പരിഹാരം കാണാമെന്ന വാഗ്ദാന പ്രകാരം എം.എൽ.എ സർവീസ് ആർമി – പൂഞ്ഞാറുമായി സഹകരിച്ച് നിർമ്മാണം പൂർത്തിയാക്കിയ കുഴൽ കിണറിന്റെ സ്വിച്ച് ഓൺ കർമ്മം പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.


ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടായിരുന്നിട്ടും പൊതു ആവശ്യം കണക്കിലെടുത്ത് നിരവധി സുമനസ്സുകളുടെ സഹകരണത്തോടുകൂടി ഈ പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.


സ്കൂൾ മാനേജർ റവ.ഫാ.ജോർജ് തെരുവിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. നാടിന്റെ സുസ്ഥിര വികസനത്തിനും,വിദ്യാഭ്യാസ മേഖലയിലെ നൂതന സംരംഭങ്ങൾ വഴി ലക്ഷ്യം വയ്ക്കുന്ന ദീർഘവീക്ഷണ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും , ഒപ്പം നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിജയത്തിന് പ്രാർത്ഥനാശംസകൾ നേരുകയും ചെയ്തു.


കേരളപ്പിറവിയോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ മയിൽപ്പീലി എന്ന പതിപ്പ് പ്രസ്തുത പരിപാടിയിൽ പ്രകാശനം ചെയ്തു.


ഹെഡ്മിസ്ഡ്രസ് സിസ്റ്റർ റ്റീന ജോസ്, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.തോമസ് കുട്ടി കരിയാപുരയിടം,പദ്ധതി കോ- ഓർഡിനേറ്റർ ശ്രീ.അലൻ, പി.റ്റി.എ പ്രസിഡൻറ് ശ്രീ.ജോയി ഫിലിപ്പ്,പി.റ്റി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ 2024 നവംബർ 26

2024 നവംബർ 26 ചൊവ്വാ...

ഏറ്റുമാനൂരിൽ മഴയെ തുടർന്ന് കൂറ്റൻ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളിൽ വീണു

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ...

വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ...

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. 7 വര്‍ഷത്തിന്...