താമരശേരി: കലാപം തുടരുന്ന മണിപ്പുരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കുന്ന മൗനം ആശങ്കാജനകമാണെന്ന് കെസിവൈഎം, എസ്എംവൈഎം താമരശേരി രൂപത 2023 വര്‍ഷത്തെ അര്‍ധവാര്‍ഷിക സെനറ്റ് സമ്മേളന പ്രമേയം പറയുന്നു.
മണിപ്പുരില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതു വരെ കെസിവൈഎം സമരപരമ്പരകള്‍ തുടരുമെന്നും പ്രമേയത്തില്‍ പറയുന്നു. സെനറ്റ് സമ്മേളനം താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. ഏബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു.
രൂപതയിലെ വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അർധ വാര്‍ഷിക സെനറ്റ് സമ്മേളനത്തിന് രൂപത പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ജോ ര്‍ജ്ജ് വെള്ളക്കാക്കുടിയില്‍, കെസിവൈഎം കോഴിക്കോട് രൂപത പ്രസിഡന്റ് ഡൊമിനിക് സോളമന്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അമല്‍ പുരയിടത്തില്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന്, എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ്, സൈമണ്‍, ആനിമേറ്റര്‍ സിസ്റ്റര്‍ റോസീന്‍, വൈസ് പ്രസിഡന്റ് ആഷ്ലി തെരേസ മാത്യു എന്നിവര്‍ പ്രസംഗിച്ചു. രൂപത കലോത്സവം “യുവ 2023′ ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. ഏബ്രഹാം വയലില്‍ രൂപത പ്രസിഡന്റിന് കൈമാറി നിര്‍വഹിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision