മണിപ്പൂർ കലാപം ഭാരതത്തിന്റെ മാനവ സാഹോദര്യത്തിന്റെ ചരിത്രത്തിലെ തീരാകളങ്കമായി എന്നും നിലനിൽക്കും : ഫാ.ടോം പുത്തൻകളം
പുളിങ്കുന്ന് : മണിപ്പൂരിൽ ക്രൈസ്തവർ മെയ് 3 മുതൽ അനുഭവിക്കുന്ന പീഡനങ്ങളുടെയും ഒറ്റപ്പെടുത്തലിന്റെയും പള്ളികൾ തകർക്കപ്പെട്ടതിന്റെയും ഫലമായി മണിപ്പൂരിൽ ഉണ്ടായിരിക്കുന്ന കലാപങ്ങൾ ഭാരതത്തിന്റെ മാനവ സഹോദര്യത്തിന്‍റെ ചരിത്രത്തിലെ തീരാ കളങ്കമായി എന്നും നിലനിൽക്കുംമെന്നും എത്രയും വേഗം മണിപ്പൂരിൽ സമാധാനം സ്ഥാപിക്കുന്നതിനും പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങൾക്ക് സ്വാതന്ത്ര്യവും ആശ്വാസവും പകരുവാൻ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളും പ്രസ്ഥാനങ്ങളും സഹകരിക്കണമെന്ന് പുളിങ്കുന്ന് സെന്റ് മേരിസ് ഫൊറോന സെൻട്രൽ യൂണിറ്റ് മാതൃവേദി – പിതൃവേദിയുടെ നേതൃത്വത്തിൽ ഇടവകയിലെ വിശ്വാസികളും, എല്ലാ സംഘടനാ പ്രവർത്തകരും ഞായറാഴ്ച ഒന്നിച്ചുകൂടി നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പുളിങ്കുന്ന് ഫൊറോന വികാരി വെരി. റവ. ഫാ. ടോം പുത്തൻകളം പറഞ്ഞു.
മണിപ്പൂരിലെ സർക്കാരും, കേന്ദ്ര സർക്കാരും ഇക്കാര്യത്തിലുള്ള നിഷ്ക്രീയത്വവും മതേതര മൂല്യങ്ങളോടുള്ള തികഞ്ഞ അവഗണനയും മാണ് സൂചിപ്പിക്കുന്നത് എന്ന് ഫാ. ടോം പുത്തൻകളം ഓർമിപ്പിച്ചു.
ഭാരതം പോലെ വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യ മൂല്യങ്ങൾ ത മസ്കരിക്കുന്ന നിലപാടുകൾ കാണുമ്പോൾ ഭയം തോന്നുകയാണന്ന് ഫാ. പുത്തൻകളം തുടർന്നു പറഞ്ഞു.
മണിപ്പൂരിൽ 300 -ൽ അധികം ദൈവാലയങ്ങൾ തകർക്കപ്പെടാൻ ഇടയായത് വെറുമൊരു വംശീയ വെറിയുടെ അനന്തരഫലം മാത്രമല്ല, മറിച്ച് വർഗീയപരവും രാഷ്ട്രീയപരവുമായ ഭയാനകമായ ഒരു ഗൂഢാലോചനയുണ്ടായി എന്നുണ്ടെങ്കിൽ അക്കാര്യത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും മാനവ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർ ല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ഫാ. ടോം പുത്തൻകളം കൂട്ടിച്ചേർത്തു.
മൈനോറിടീയുടെ കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്സിനോടുള്ള തികഞ്ഞ അവഗണനയാണന്നും ഫാ. ടോം പുത്തൻകളം നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
ഡയറക്ടർ ഫാ. സിറിൾ കൈതക്കളം, ഫാ.ബ്ലസ് കരിങ്ങണാമറ്റം, സിസ്റ്റർ ജ്യോതിസ് മരിയ സിഎംസി, എന്നിവർ സംസാരിച്ചു. സണ്ണി അഞ്ചിൽ നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision