മണിപ്പൂർ കലാപത്തിലൂടെ ക്രിസ്തീയ വിശ്വാസം ഇല്ലാതാക്കാമെന്നത് വ്യാമോഹം: കെസിബിസി

Date:

മൂവാറ്റുപുഴ: മണിപ്പൂർ കലാപത്തിലൂടെ ക്രിസ്തുമതത്തെ ഇല്ലാതാക്കാമെന്നത് വ്യാ മോഹമാണെന്ന് കെസിബിസി പ്രസിഡന്റും സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷ പ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനത്തിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ എംഎൽഎ നടത്തുന്ന “മിണ്ടാതെ ഉരിയാടാതെ” ഉപവാസ സമരത്തിന്റെ ഭാഗമായുള്ള മതേതര സംഗമത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി വിഷയത്തിൽ മൗനം വെടിയണം. ഹിന്ദുക്കൾ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും എതിരല്ല. ഹിന്ദുധർമം അത് അനുശാസിക്കുന്നുമില്ല. ഇല്ലാത്ത സമുദായ ധ്രുവീകരണം സൃഷ്ടിച്ച് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ഈ സംവിധാനത്തിനെതിരേ കേന്ദ്ര സർക്കാർ കണ്ണുതുറക്കണം. എല്ലാവരെയും ഒരേപോലെ കാണുന്ന സമീപനം വരണം. കേന്ദ്രനേതൃത്വം ഇതിനെതി രേ ഒന്നും ശബ്ദിക്കുന്നില്ല. ഇന്ത്യയിൽ ജാനാധിപത്യവും സമാധാനവും രാജ്യത്തു തുടരുന്നുവെന്ന് ലോകത്തിനു മുന്നിൽ വ്യക്തമാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

നൂറ്റി രണ്ടാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര....

ആലപ്പുഴ PWD റസ്റ്റ്‌ ഹൗസ് ശുചിമുറിയിൽ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ...

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയുള്ള ശക്തമായ മഴക്ക് സാധ്യത. 26...

രോഗിയുമായി പോയ ആംബുലൻസിൻ്റെ വഴി മുടക്കി കാറിൽ അഭ്യാസപ്രകടനം

കാസർഗോഡ് ബേക്കലിൽ ആംബുലൻസിന്റെ വഴിമുടക്കി കാറിൽ അഭ്യാസപ്രകടനം. കാസര്‍ഗോഡ് നിന്ന് രോഗിയുമായി...