കൊച്ചി: ഇന്ത്യയിലെ സ്ത്രീസമൂഹത്തെ ലോകത്തിന്റെ മുന്നിൽ അപമാനിച്ച മണിപ്പൂരിലെ കലാപകാരികൾക്കെതിരേ സത്വര നിയമനടപടി സ്വീകരിക്കണമെന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി.
ഇത്തരം സംഭവങ്ങൾ ഒന്നല്ല. നൂറുകണക്കിനുണ്ടെന്ന് വമ്പുപറയുന്ന മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ് രാഷ്ട്രീയക്കാർക്ക് അപമാനമാണ്. കലാപം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും അത് അടിച്ചമർത്താൻ ഉത്തരവാദിത്തം കാണിക്കാത്ത മുഖ്യമന്ത്രി രാജിവയ്ക്കുന്നതാണ് നല്ലത്. ഇന്ത്യൻ സ്ത്രീത്വം അപമാനിതമാകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്രസർക്കാർ നിഷ്ക്രിയത്വം വെടിഞ്ഞ് ഉത്തരവാദിത്തം നിർവഹിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.
സർക്കാർ നടപടിയെടുക്കാതിരുന്നാൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരിക്കുന്നു. അത്രമാത്രം നിഷ്ക്രിയത്വമാണ് മണിപ്പൂർ ക ലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വച്ചുപുലർത്തുന്നത്. ജനാധിപത്യത്തി ൽ വിശ്വസിക്കുന്ന സകലരും മണിപ്പൂർ കലാപത്തെ അപലപിക്കാൻ മുന്നോട്ടു വരുന്നത് പ്രതീക്ഷ നൽകുന്നതായും കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision