കലാപകാരികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണം: ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍
കോട്ടയം: മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്ത അതിഹീനവും മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍.
കടുത്ത മനുഷ്യാവകാശ ലംഘനമായ ഇത്തരം ക്രൂരതകളെ കെ.സി.ഡബ്ല്യു.എ അപലപിക്കുന്നു. അതിക്രൂരവും ലജ്ജാകരവുമായ കുറ്റകൃത്യങ്ങള്‍ മണിപ്പൂരില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നതു കണ്ടില്ലെന്ന് നടിക്കാതെ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും പരമാവധി ശിക്ഷ ഉറപ്പാക്കാനും ഭരണകൂടം സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ഹീനമായ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അധികാരികള്‍ ജാഗ്രത പുലര്‍ത്തണമെന്നും എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ഷൈനി സിറിയക്, എല്‍സമ്മ സക്കറിയ, ജിജി ഷാജി, മറിയാമ്മ തോമസ്, മാതൃവേദി സെനറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision