മണിയംകുന്ന് സെൻ്റ് ജോസഫ് യു.പി. സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ കൗൺസിൽ ഉദ്ഘാടനം ചെയ്തു

Date:

മണിയംകുന്ന്:- മീനച്ചിൽ നദീതട സംരക്ഷണ സമിതി – ഭൂമിക -യുടെ ആഭിമുഖ്യത്തിൽ മണിയംകുന്ന് സെൻ്റ് ജോസഫ് യു.പി. സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ കൗൺസിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന അനധികൃത കടന്നുകയറ്റവും ചൂഷണവും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും അതിനായി പുതുതലമുറ ഉണർന്നു പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളുമായി സംവദിച്ചു.പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം മൂലം പ്രകൃതിയെ നശിപ്പിക്കുന്ന ഒരു പ്രവൃത്തിയും പാടില്ല എന്ന സന്ദേശവുമായി സീറോ വെയ്സ്റ്റ് മാനേജ്മെന്റ് -ജോയി ഓഫ് വെയ്സ്റ്റ് മാനേജ്മെൻ്റ് – പരിപാടിയും ഉദ്ഘാടനം ചെയ്തു. കൂടാതെ ഉപയോഗശ്യൂന്യമായ പേനകൾ നിക്ഷേപിക്കാൻ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സ് സ്കൂളിൽ സ്ഥാപിച്ചു.

ഭൂമിക,മീനച്ചിൽ റിവർ പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറിയായ എബി ഇമ്മാനുവേൽ പൂണ്ടി ക്കുളം മുഖ്യാതിഥിയായിരുന്നു. ക്ലൈമൻ്റ് ആക്ഷൻ കൗൺസിൽ പ്രോജക്ട് ഓർഗനൈസർ ജോസഫ് ഡൊമിനിക് , ഹെഡ്മിസ്ട്രസ് സി.റ്റീന ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കർദ്ദിനാൾ സംഘത്തിനോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

അധിക ചെലവുകൾ ഒഴിവാക്കുവാന്‍ കർദ്ദിനാൾ സംഘത്തിനോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. കർദ്ദിനാൾ...

അനുദിന വിശുദ്ധർ – വിശുദ്ധ പാദ്രെ പിയോ

ഇറ്റലിയിലെ ഒരു കർഷക കുടുംബത്തിലായിരിന്നു പീയോയുടെ ജനനം. അഞ്ചാമത്തെ വയസ്സിൽ തന്നെ...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  23

2024 സെപ്റ്റംബർ   23   തിങ്കൾ    1199 കന്നി   07 വാർത്തകൾ മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി...

അനധികൃത നഴ്‌സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത നിർദേശം

കേരളത്തിൽ നിന്നുള്ള നഴ്‌സിങ് പ്രൊഫഷണലുകൾ വ്യാജ നഴ്‌ിങ് റിക്രൂട്ട്മെന്റിൽ വഞ്ചിതരായി ന്യൂസിലാന്റിലെത്തുന്നുണ്ടെന്ന്...