രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചു. കേരള സർക്കാർ വികേന്ദ്രീകൃത ഭരണത്തിന് ഊന്നൽ നൽകുന്നു. കേരളം ഏറ്റവും മികച്ച സംസ്ഥാനമാണ്.നല്ല നിലയിലാണ് കേരളത്തിന്റെ പ്രകടനം. രാജീവ് ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിച്ച 4 സംസ്ഥാനങ്ങളെ രാജ്യത്തുള്ളു.
കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളാണ് അത്. നാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. ഒറ്റ ദിവസം കൊണ്ട് നിരവധി കൊലകൾക്ക് മേൽനോട്ടം വഹിച്ചയാളാണ് നരേന്ദ്ര മോദി. അതേ മോദി ഇപ്പോൾ ബംഗ്ലാദേശിലെ കൊലപാതകങ്ങളെ കുറിച്ച് പറയുന്നു.
എൻ്റെ വേഷ്ടിയുടെ കര പോലും കോൺഗ്രസിൻ്റെ ത്രിവർണ നിറമാണ്. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആയാൽ ചൈനയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.












