ചെന്നൈ: തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച മാൻദൗസ് ഇന്ന് തീരം തൊടും. തമിഴ്നാട്-ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിലായി മഹാബലിപുരത്തിന് സമീപം കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരളത്തിൽ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്.
ഇന്ന് അർധ രാത്രിയോടെ മാൻദൗസ് കര തൊടും എന്നാണ് കണക്കാക്കുന്നത്. കര തൊടുമ്ബോൾ 85 കിമീ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ പ്രദേശിന്റെ ദക്ഷിണ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മാൻദൗസിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയത്. തീവ്ര ചുഴലിക്കാറ്റായി മാറിയെങ്കിലും കര തൊടുമ്ബോൾ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.