മനുഷ്യരുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളിൽനിന്നു പൂർണ സംരക്ഷണം ആവശ്യപ്പെട്ട് എകെസിസി മാനന്തവാടി രൂപത സമിതി ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ അണിനിരന്നത് ആയിരങ്ങൾ. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ അധികാര കേന്ദ്രങ്ങള്‍ പുലര്‍ത്തുന്ന ഉദാസീനതയ്ക്കെതിരായ രോഷം മുദ്രാവാക്യങ്ങളിൽ അലയടിച്ചിരിന്നു. കൈനാട്ടി ജംഗ്ഷനു സമീപത്തുനിന്നു ആരംഭിച്ച റാലി പുതിയ സ്റ്റാൻഡ് പരിസരത്തേക്കു നീങ്ങി.
പേപ്പൽ പതാകയേന്തിയായിരിന്നു റാലി. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ ഫ്ലാഗ് ഓഫ് ചെയ്‌ത റാലിയിൽ രൂപതയിലെ ഇടവകകളിൽനിന്നുള്ള വൈദികരും വിശ്വാസികളും സന്യസ്‌തരും പങ്കെടുത്തു. പടമലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മക്കള്‍ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരിന്നു. കോട്ടയം രൂപത വയനാട് മേഖല, താമരശേരി, തലശേരി രൂപത എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ വയനാടൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലിയിൽ കൈകോർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision