നൂറ്റാണ്ടിന്റെ പ്രവാചക ശബ്ദത്തിന് വിട
സീറോ മലബാർ സഭയുടെ ആത്മീയ ചൈതന്യമായിരുന്ന ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽകാലം ചെയ്തു. ഇന്നത്തെ കാലഘട്ടത്തിന്റെ സ്പന്ദനങ്ങളോടുള്ള പിതാവിന്റെ പ്രതികരണങ്ങൾ പ്രവാചക ശൈലിയിലായിരുന്നു.
സഭാവിജ്ഞാനത്തിലെ പണ്ഡിത്യത്താൽ ഉറച്ച നിലപാടുകളിൽ ശ്രദ്ധേയനായിരുന്നു മാർ ജോസഫ് പൗവ്വത്തിൽ. സീറോ മലബാർ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാനും ആരാധനക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങളും വിദ്യഭ്യാസ വിഷയങ്ങളിൽ അതിശക്തമായ നിലപാടുകൾ എടുക്കാനും അദ്ദേഹത്തിന് സാധിച്ചു.
സഭയുടെ പഠനങ്ങളെയും ലിറ്റർജിയെയും ആഴമായി സ്നേഹിച്ച പിതാവ് ഒരു കൈയിൽ ദീപികയും മറുകയ്യിൽ വചനവുമായി ജനങ്ങൾക്കിടയിൽ ശുശ്രൂഷ ചെയ്തു. “ഹിയർ കംസ് ദ ക്രൗൺ ഓഫ് സീറോ മലബാർ ചർച്ച്” ബെനഡിക്റ്റ് പതിനാറാം മാർപാപ്പ പൗവ്വത്തിൽ പിതാവിനെ വിശേഷിപ്പിച്ചത് അങ്ങനെയാണ്.
കത്തോലിക്ക സഭയിലെ ജ്വലിക്കുന്ന താരമേ അങ്ങയുടെ പ്രഭ ലോകം മുഴുവൻ പ്രകാശിക്കട്ടെ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision