കൊച്ചി: എല്ലാ തിരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ട് രേഖപ്പെടുത്തുന്നതിൽ ശ്രദ്ധിച്ചിരുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാകില്ല.
കൊച്ചി നഗരസഭയിലെ 44-ാം ഡിവിഷനിലാണ് താരത്തിന്റെ വീടെങ്കിലും, വോട്ടർപട്ടികയിൽ ഇത്തവണ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നുരുന്നി സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ മമ്മൂട്ടി എത്തിയിരുന്നത് വലിയ വാർത്തയായിരുന്നു.












