മംഗോളിയയിലെ കന്യകാമറിയത്തിന്റെ ‘അജ്ഞാത ശില്പ’ത്തിന് ആദരമർപ്പിച്ച് ഫ്രാൻസിസ് പാപ്പ

spot_img

Date:

ഉലാന്‍ബാറ്റര്‍: മംഗോളിയയിൽ നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിനിടയിൽ മാലിന്യത്തിൽ നിന്ന് കണ്ടെടുത്ത പ്രസിദ്ധമായ പരിശുദ്ധ കന്യകാമറിയത്തിന്റെ ശില്പത്തിന് ആദരമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. 8 ഇടവക ദേവാലയങ്ങൾ മാത്രമുള്ള രാജ്യത്തെ കത്തോലിക്ക വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഇന്നലെ സെപ്റ്റംബർ രണ്ടാം തീയതി മാലിന്യത്തിൽ നിന്നും രൂപം കണ്ടെത്തിയ സെറ്റ്സെജി എന്ന സ്ത്രീയെ പാപ്പ നേരിട്ട് കണ്ടു. “സ്വർഗ്ഗീയ അമ്മ” എന്നാണ് രൂപത്തെ ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചത്. ഇത് കത്തീഡ്രൽ ദേവാലയത്തിലാണ് വണക്കത്തിനുവെച്ചിരിക്കുന്നത്.

വടക്കൻ മംഗോളിയയിലെ ഡാർഖൻ എന്ന വിദൂര ഗ്രാമത്തില്‍ കഴിയുകയായിരിന്ന മംഗോളിയൻ സ്ത്രീയായ സെറ്റ്സെജി മാലിന്യക്കൂനകൾക്കിടയിൽ തിരച്ചില്‍ നടത്തിയപ്പോഴാണ് അപ്രതീക്ഷിതമായി തുണിയിൽ പൊതിഞ്ഞ വലിയൊരു ഭാണ്ഡക്കെട്ട് കണ്ടെത്തുന്നത്. തന്റെ കുടിലിലെത്തി ഭാണ്ഡക്കെട്ടഴിച്ചപ്പോള്‍ കണ്ടെത്തിയത് തടിയിൽ കൊത്തിയെടുത്ത ഒരു സ്ത്രീരൂപമായിരുന്നു. അതിനുള്ളിൽ അതെന്താണെന്നോ ആരാണെന്നോ ആ നാടോടി സ്ത്രീക്ക് മനസിലായിരിന്നില്ല.

എങ്കിലും അവള്‍ തന്റെ കുടിലില്‍ സൂക്ഷിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റേതായിരുന്നു തടിയിൽ കൊത്തിയെടുത്തായിരിന്നു ആ രൂപം. മംഗോളിയയുടെ വടക്കൻ പ്രവിശ്യയിലുൾപ്പെടുന്ന ദർഖാനിൽ അക്കാലത്ത് ക്രൈസ്തവരുടെ സാന്നിദ്ധ്യം പേരിനുപോലുമില്ലായിരുന്നു. ഈ രൂപം കണ്ടെത്തി ഏതാനും വർഷങ്ങൾക്കു ശേഷമാണ് പ്രദേശത്തേക്കു ആദ്യമായി സലേഷ്യൻ മിഷ്ണറിമാരെത്തിയതെന്നതും ശ്രദ്ധേയമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related