കാലടി: വിശുദ്ധവാരത്തിലേക്കു പ്രവേശിച്ചതോടെ അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലേക്ക് തീർത്ഥാടകരുടെ തിരക്കേറി. ഓശാന തിരുനാൾ ദിനമായിരുന്ന ഇന്നലെ വിദൂരദേശങ്ങളിൽനിന്നും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി നിരവധി തീർത്ഥാടകരാണ് കുരിശുമുടി കയറിയത്. മരക്കുരിശുകളും വഹിച്ചു സംഘങ്ങളായി മല കയറാനെത്തിയവരും ധാരാളമായിരുന്നു. കുരിശുമുടി പള്ളിയിൽ ഇന്നലെ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, പ്രസംഗം, കുർബാന എന്നിവയുണ്ടായിരുന്നു.
താഴത്തെ പള്ളിയിൽ രാവിലെ ആറിന് തിരുക്കർമങ്ങൾ ആരംഭിച്ചു. മലയാറ്റൂർ സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ കുരുത്തോല വെഞ്ചരിപ്പ്, തുടർന്ന് പള്ളിയിലേക്കു പ്രദക്ഷിണം, പള്ളിയിൽ പ്രസംഗം, കുർബാന എന്നിവയുണ്ടായി. വരും ദിവസങ്ങളിൽ കാൽനടയായി എത്തുന്ന തീർഥാടകരുടെ പ്രവാഹമായിരിക്കും. പെസഹാ വ്യാഴം, ദുഃ ഖവെള്ളി ദിവസങ്ങളിൽ തീർത്ഥാടക പ്രവാഹം പാരമ്യത്തിലെത്തും. ഈ ദിവസങ്ങളിലും പുതുഞായറാഴ്ചയുമാണ് ഏറ്റവും കൂടുതൽ പേർ കുരിശുമുടി കയറുക.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision