ഒമര്‍ അബ്ദുല്ലയുമായി സംസാരിച്ച് കെ സി വേണുഗോപാല്‍
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമായി ഫോണില്‍ സംസാരിച്ച് കെ സി വേണുഗോപാല്‍. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സുരക്ഷിതമായി നാടുകളിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഒമര്‍ അബ്ദുള്ള അറിയിച്ചു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളെ കേരള ഹൗസില്‍ എത്തിച്ചു. പ്രതിരോധം ശക്തിയായതുകൊണ്ടുതന്നെ തങ്ങളെ ഇതുവരെ സംഘര്‍ഷങ്ങള്‍ ബാധിച്ചിട്ടില്ലെന്ന് കേരള ഹൗസിലെത്തിയ വിദ്യാര്‍ഥികള്‍ പറഞ്ഞു.