ജർമനിയിലെ ഏറ്റവും പഴയ രൂപതകളിലൊന്നായ മയിൻസ് രൂപതയുടെ സഹായ മെത്രാനായി നിയമിതനായ മലയാളി വൈദികൻ മോൺ. ജോഷി പൊട്ടയ്ക്കൽ ഇന്ന് അഭിഷിക്തനാകും.
മയിൻസ് രൂപതയുടെ കത്തീഡ്രലായ സെന്‍റ് മാർട്ടിന്‍ & സ്റ്റീഫന്‍ ദേവാലയത്തില്‍ ഇന്ന് ജർമൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ക്ക് മയിൻസ് രൂപത മെത്രാൻ ഡോ. പീറ്റർ കോൾഗ്രാഫ് മുഖ്യകാർമികനാകും.
മോൺ. ജോഷി പൊട്ടയ്ക്കലിൻ്റെ മാതൃരൂപതാ മെത്രാനായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉൾപ്പെടെ വിവിധ മെത്രാന്മാരും മലയാളി വൈദികരും ചടങ്ങിൽ പങ്കെടുക്കാനായി ജർമനിയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്.















