യുപിയിലെ സിക്കന്തര്‍പൂരിലാണ് പാസ്റ്റര്‍ ജോസ് തോമസ് അറസ്റ്റിലായത്. പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം ചെയ്തെന്നാണ് കേസ്.
മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് നടപടി ബജ്റംഗ്ദള്ളാണ് പരാതി നൽകിയത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും പരാതി. മതപരമായ പുസ്തകങ്ങളും മ്യൂസിക് സിസ്റ്റവും മൈക്രോഫോണും പിടിച്ചെടുത്തു.
അഞ്ചാം നമ്പര്‍ വാര്‍ഡില്‍ താമസിക്കുകയായിരുന്ന പാസ്റ്റര്‍ കുറച്ചുദിവസങ്ങളായി ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ബജ്റംഗ്ദളിന്റെ ജില്ലാ കോഓര്‍ഡിനേറ്ററാണ് പൊലീസിൽ പരാതി നൽകിയത്.












