മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് ത്രിഡി, അനിമേഷന്‍ ആന്റ് ലൈവ് ആക്ഷന്‍ ത്രിഡി ചിത്രമായ ‘ലൗലി’ മെയ് പതിനാറിന് പ്രദർശനത്തിനെത്തുന്നു.സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍, ടാ തടിയാ,
ഇടുക്കി ഗോള്‍ഡ്, മായാനദി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരൻ (ദിലീഷ് നായര്‍) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവതാരം മാത്യു തോമസിനൊപ്പം ഒരു അനിമേഷന്‍ ഈച്ചയും നായികയായി പ്രത്യക്ഷപ്പെടുന്നു.