ദാരിദ്ര്യവും, രോഗങ്ങളും, ശിഥിലകുടുംബങ്ങൾ ഉളവാക്കുന്ന പ്രതിസന്ധികളും മൂലം ആഫ്രിക്കയിലെ മലാവിയിൽ പതിനയ്യായിരത്തോളം കുട്ടികൾ തെരുവുകളിൽ ജീവിക്കാൻ നിർബന്ധിതരാകുന്നു
ദാരിദ്ര്യം, കുടുംബത്തകർച്ചകൾ, എച്ച്ഐവി/എയ്‌ഡ്‌സ് പോലെയുള്ള രോഗാവസ്ഥകൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ മൂലം രാജ്യത്ത് പന്ത്രണ്ട് ലക്ഷത്തോളം കുട്ടികളാണ് അനാഥരായിട്ടുള്ളത്. ഭക്ഷ്യ അരക്ഷിതാവസ്ഥ കൂടുതൽ വഷളാകുന്നതിനാൽ ഈ കണക്കുകൾ വീണ്ടും വർദ്ധിച്ചേക്കുമെന്നാണ് കരുതുന്നത്. ദാരിദ്ര്യം മൂലം സ്കൂൾവിദ്യാഭ്യാസം അവസാനിപ്പിക്കാനും വീടുകളിൽനിന്ന് ഇറങ്ങാനും കുട്ടികൾ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കി.
തെരുവുകളിൽ കഴിയുന്ന കുട്ടികൾ, അതിജീവനത്തിനായി ക്രിമിനൽ സംഘങ്ങളിൽ ചേരുകയും ഭിക്ഷാടനം, മോഷണം തുടങ്ങിയ കാര്യങ്ങൾക്കായി നിർബന്ധിതരാകുകയും ചെയ്യുന്നു. ഇത്തരം കെണികളിൽ പെട്ടുപോകുന്ന കുട്ടികൾ വീണ്ടും വീടുകളിലേക്ക് മടങ്ങിയാലും, കുറ്റകൃത്യങ്ങളിലൂടെ ഉപജീവനമാർഗ്ഗങ്ങൾ തേടുന്നത് തുടരുന്നുവെന്ന്, കുട്ടികളുടെ ഉന്നമനത്തിനായി ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന സന്തെജീദിയോ സംഘടന വ്യക്തമാക്കി.
വഴികളിൽ ജീവിക്കേണ്ടിവരുന്ന ആൺ, പെൺ കുട്ടികൾ, ക്രിമിനൽ സംഘങ്ങളിലെ മുതിർന്നവരുടെ ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള വിവിധ ചൂഷണങ്ങൾക്ക് വിധേയരാകുന്നു. മലാവിയിലെ സാധാരണ ജനജീവിതത്തിന് ഭീഷണിയാണ് ഇത്തരത്തിലുള്ള ക്രിമിനൽ സംഘങ്ങൾ മൂലം ഉയരുന്നത്.തെരുവുകളിൽ കഴിയേണ്ടിവരുന്ന കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും, ഈ ദുരിതത്തിന് അറുതിവരുത്താനുമായി സന്തെജീദിയോ സംഘടനയുടെ നേതൃത്വത്തിൽ മലാവി തലസ്ഥാനമായ ലിലോൻഗ്വേയിൽ “പ്രതീക്ഷയുടെ ഭവനം” എന്ന പേരിൽ ഒരു പുതിയ പദ്ധതി ആരംഭിച്ചതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision