എറണാകുളം നെട്ടൂരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി സംശയിക്കുന്നയാളെ പനങ്ങാട് പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി സുധീഷിനെയാണ് പൊലീസ് കസ്റ്റഡിയിൽ
എടുത്തത്. പ്രതി ഇതുവരെയും കുറ്റം സമ്മതിച്ചിട്ടില്ല. പോക്സോ കേസ് എടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പാലാരിവട്ടത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പെപ്പർ
സ്പ്രേ അടിച്ച് മോഷണം നടത്തിയത്തിന്റെ പേരിൽ ഇയാൾക്കെതിരെ പാലാരിവട്ടം സ്റ്റേഷനിൽ കേസുണ്ട്.













