തിരഞ്ഞെടുപ്പിന് മുൻപ് തമിഴ്നാട്ടിൽ നിർണായക രാഷ്ട്രീയ നീക്കം. മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ഡിഎംകെയിൽ ചേർന്നു. മന്ത്രി ശേഖർ ബാബുവിനൊപ്പം ഡിഎംകെ ആസ്ഥാനത്ത് എത്തിയാണ്
അംഗത്വമെടുത്തത്. ഡിഎംകെയിൽ ചേർന്ന ശേഷം എം.കെ.സ്റ്റാലിനെ വാനോളം പുകഴ്ത്തി ഒ.പനീർശെൽവം. എം കെ സ്റ്റാലിൻ ദളപതി ആണെന്നും, ദളപതിയുടെ വഴിയിലാണ് ഇനി യാത്രയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എം കെ സ്റ്റാലിനെ നേരിൽ കണ്ടതോടെ ഒപിഎസ് ഡിഎംകെയിൽ ചേരുമെന്ന അഭ്യൂഹവും ശക്തമായിരുന്നു.












