തിരുവല്ല പുളിക്കീഴ് ബീവറേജസ് ഗോഡൗണിലെ തീപിടുത്തത്തില്‍ കോടികളുടെ നാശനഷ്ടം എന്ന് പ്രാഥമിക വിലയിരുത്തല്‍. അപകടത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ എക്‌സൈസ് മന്ത്രി
എം ബി രാജേഷ് നിര്‍ദ്ദേശം നല്‍കി. സിഎംഡിക്കാണ് നിര്‍ദേശം നല്‍കിയത്. അപകടം സംബന്ധിച്ച് പോലീസ് ഇന്ന് ശാസ്ത്രീയ പരിശോധന നടത്തും. ബീവറേജസ് കോര്‍പ്പറേഷനും മദ്യത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.