മാർ റാഫേൽ തട്ടിലിന് സ്നേഹോഷ്‌മളമായ വരവേല്‌പുമായി തൃശൂര്‍ അതിരൂപത

Date:

തൃശൂർ: സീറോമലബാർ സഭയുടെ പരമാധ്യക്ഷനായശേഷം ആദ്യമായി സ്വന്തം മണ്ണിലെത്തിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് സ്നേഹോഷ്‌മളവും ഹൃദ്യവുമായ വരവേല്‌പുമായി തൃശൂര്‍ അതിരൂപത.

ബിഷപ്പുമാരും തൃശൂരിൻ്റെ സാമൂഹ്യ – രാഷ്ട്രീയ – സമു ദായ മേഖലകളിൽനിന്നുള്ള പ്രമുഖരുമടക്കം വ്യാകുലമാതാവിൻ ബസിലിക്കയിലും അങ്കണത്തിലും തിങ്ങിനിറഞ്ഞവർ തൃശൂരിൻ്റെ പുത്രനു ലഭിച്ച പരമോന്നത പദവിയുടെ അത്യാഹ്ലാദം ആഘോഷപൂർവം പങ്കിടുവാന്‍ എത്തിയിരിന്നു. അതിരൂപതയുടെയും തൃശൂർ പൗരാവലിയുടെയും നേതൃത്വത്തിലായിരിന്നു സ്വീകരണം.

ഉച്ചകഴിഞ്ഞ് മൂന്നോടെ മാർ റാഫേൽ തട്ടിലിനെ ഹൈറോഡിൽനിന്നു പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചാനയിച്ചു. പതിവുപോലെ നിറചിരിയുമായി എത്തിയ വലിയ ഇടയനെ മുത്തുക്കുടകളുടെയും ബാൻഡ് മേള ത്തിന്റെയും അകമ്പടിയോടെയാണ് സ്വന്തം ഇടവകയായ ബസിലിക്കയിലേക്ക് ആനയിച്ചത്. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ടോണി നീല ങ്കാവിൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ബോസ്കോ പുത്തൂർ എന്നിവർ മേജർ ആർച്ച്ബിഷപ്പിനെ സ്വീകരിച്ചാനയിച്ചു. ബസിലിക്ക അങ്കണത്തിൽ തിങ്ങിക്കൂടിയവർ ഹർഷാരവം മുഴക്കി.

മാർ താഴത്തിന്റെ സ്വാഗത സന്ദേശത്തിനു ശേഷം മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ് തൂങ്കുഴി, മാർ ആൻ്റണി ചിറയത്ത്, മാർ ബോസ്കോ പുത്തൂർ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോയ് ആലപ്പാട്ട്, മാർ ജോസ് കല്ലുവേലിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത്, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ ടോണി നീലങ്കാവിൽ, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ തുടങ്ങിയവർ സഹകാർമികരായി. തുടർന്ന് പൊതുസമ്മേളനവുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം

ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍...