ആലുവയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. എട്ട് ട്രെയിനുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് എറണാകുളം മെമു,
എറണാകുളം പാലക്കാട് മെമു, ട്രെയിനുകൾ പൂർണമായും റദ്ദാക്കി. മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത്, സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് ഉൾപ്പെടെ അഞ്ച് ട്രെയിനുകൾ വൈകിയോടുന്നു. ഓഗസ്റ്റ് പത്തിനും നിയന്ത്രണമുണ്ടാകും.












