ഏറ്റുമാനൂർ:നാഗമ്പടം മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി എസ്എൻഡിപി യോഗം കോട്ടയം യൂണിയനിലെ അഞ്ച് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന ദേശ താലപ്പൊലി ഘോഷയാത്രയുടെ ഭാഗമായി വടക്കൻ മേഖലയിലെ 27 ശാഖകളുടെ നേതൃത്വത്തിൽ
ദേശ താലപ്പൊലി ഘോഷയാത്ര
ഫെബ്രുവരി മൂന്നിന് നടക്കുമെന്ന്ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് അഞ്ചിന്എസ്എൻഡിപി 3000 -ാംനമ്പർ നട്ടാശ്ശേരി ശാഖാങ്കണത്തിൽഎസ്എൻഡിപി യോഗംയോഗം ജനറൽ സെക്രട്ടറി
വെള്ളാപ്പള്ളി നടേശൻ ജാഥ ഉദ്ഘാടനം ചെയ്യും.വടക്കൻ മേഖല ചെയർമാൻ ജിജിമോൻ ഇല്ലിച്ചിറ അധ്യക്ഷത വഹിക്കും.
ഭദ്രദീപ പ്രകാശനവും ആദ്യ താല സമർപ്പണവും
എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ
പ്രീതി നടേശൻ നിർവഹിക്കും.
കോട്ടയം എസ്എൻഡിപി യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ തിരുവുത്സവ സന്ദേശം നൽകും.
ജോ. കൺവീനർ വി. ശശികുമാർ മുഖ്യപ്രഭാഷണം നടത്തും.
വടക്കൻ മേഖല ചെയർമാൻ ജിജിമോൻ ഇല്ലിച്ചിറ,ജനറൽ കൺവീനർ ജയൻ പള്ളിപ്പുറം,കോർഡിനേറ്റർ സാബു ചെല്ലപ്പൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.