കൊച്ചി : കെ.സി ബി.സി മദ്യ വിരുദ്ധ സമിതി 23 – മത് സംസ്ഥാന വാർഷിക സമ്മേളനം ജൂൺ 14 ന് ചൊവ്വാഴ്ച രാവിലെ 10 ന് പാലാരിവട്ടം പി.ഓ സി യിൽ ചേരും. സംസ്ഥാന ചെയർമാൻ ബിഷപ് ഡോ യൂഹാനോൻ മാർ തെയ ഡോഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ വിഷയാവതരണ പ്രസംഗം നടത്തും. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര റീത്തുകളിലെ 35 രൂപതകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. ഭാവി പ്രവർത്തനങ്ങളുടെ പ്രവർത്തന രൂപരേഖ സമ്മേളത്തിൽ തയ്യാറാക്കും. സർക്കാറിന്റെ വികലമായ മദ്യനയത്തിനെതിരെയുള്ള പ്രതിഷേധ സമര പരിപാടികൾക്ക് അന്തിമ രൂപം നല്കും./
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular