ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ ജപമാല ചൊല്ലാൻ എത്തിയ യുവജന സംഘത്തെ തടഞ്ഞ് മാഡ്രിഡ് ഭരണകൂടം.
കുഞ്ഞിപൈതങ്ങളുടെ തിരുനാളായ ഇന്നലെ ഡിസംബർ 28 വ്യാഴാഴ്ച രാവിലെയാണ് സംഭവം. “അതൊരു പരിശുദ്ധനായ നിഷ്കളങ്കനാണ്”, “നിങ്ങൾ മുഖം തിരിക്കുകയാണോ” എന്നിങ്ങനെയുള്ള ഭ്രൂണഹത്യ ചെയ്യപ്പെട്ട ഗർഭസ്ഥ ശിശുക്കളുടെ ചിത്രങ്ങളോടൊപ്പം പ്ലക്കാര്‍ഡുകള്‍ രാവിലെ തന്നെ അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിന്നു. പത്തോളം പോലീസുകാരെ ഉപയോഗിച്ചാണ് മാഡ്രിഡ് ഭരണകൂടം പ്രോലൈഫ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്.
40 വർഷമായി ഭ്രൂണഹത്യ ചെയ്യുന്നതിൽ നിന്ന് അമ്മമാരെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടർ ജീസസ് പോവേട ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നില്‍ എത്തിയതോടെയാണ് സംഘര്‍ഷത്തിന്റെ ആരംഭം. രാവിലെ ഒന്‍പത് മണിയോടെ ഡേറ്റോർ ഭ്രൂണഹത്യ ക്ലിനിക്കിന്റെ പ്രവേശന കവാടത്തിന് സമീപത്ത് നിലത്തു പോയിരുന്ന് പ്രതിഷേധം ആരംഭിച്ചു. പിന്നാലെ ”പ്രേയിംഗ് ഈസ് നോട്ട് എ ക്രൈം” എന്ന പ്രസ്ഥാനത്തിൻറെ യുവജനങ്ങൾ ഇവിടേക്കെത്തി പ്രകാശത്തിന്റെ രഹസ്യം ചെല്ലാൻ ആരംഭിക്കുകയായിരുന്നു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision