കുറവിലങ്ങാട്: എം.ജി. യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ നിരവധി റാങ്കുകളുമായി കുറവിലങ്ങാട് ദേവമാതാ കോളേജ് അഭിമാനകരമായ നേട്ടം കൈവരിച്ചു. പാഠ്യപാഠ്യേതര രംഗങ്ങളിൽ ദേവമാതാ കോളേജ് പുലർത്തിപ്പോരുന്ന അതുല്യമായ മികവിന്റെ സാക്ഷ്യ മായി ദേവമാതായിലെ കുട്ടികൾ നിരവധി റാങ്കുകൾ കരസ്ഥമാക്കി. ദേശീയ സംസ്ഥാനതല മൂല്യനിർണയങ്ങളിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുള്ള കോളേജിൻ്റെ പ്രവർത്തനമികവിന്റെ മറ്റൊരു ഉദാഹരണമാണ് റാങ്കുകൾ.
ബി. എ. മലയാളത്തിന് വിവേക് വി. നായർ ഒന്നാം റാങ്കും ടി. അശ്വതി ഏഴാം റാങ്കും എലിസബത്ത് ജോസ് ഒൻപതാം റാങ്കും നേടി. ബി. എ. ഇംഗ്ലീഷിന് അലീന മൈക്കിൾ മൂന്നാം റാങ്കും ഹൃദ്യ രാജൻ പത്താം റാങ്കും നേടി. ബികോം കോ- ഓപ്പറേഷനിൽ ഗൗതം കൃഷ്ണൻ ആറാം റാങ്ക് നേടി. ബി.എസ്.സി. സുവോളജിക്ക് ഗോപിക അനിൽ ആറാം റാങ്കും പാർവതി പ്രദീപ് എട്ടാം റാങ്കും നേടി. ബി എസ് സി. ഫിസിക്സിൽ ശ്രീനന്ദ ആർ. നായർ എട്ടാം റാങ്കും ആർഷാ സിബി ഒമ്പതാംറാങ്കും നേടി. ബി.എസ് സി. മാത്തമാറ്റിക്സിൽ ആൻ മരിയ സണ്ണി എട്ടാം റാങ്ക് നേടി.
അഭിമാനാർഹമായ വിജയം നേടിയ റാങ്ക് ജേതാക്കളെ കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ തോമസ് മേനാച്ചേരി, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ റവ ഫാ. ജോസഫ് മണിയൻചിറ എന്നിവർ അഭിനന്ദിച്ചു.