അതി ദാരിദ്യ നിർമ്മാർജ്ജനം മുതൽ ലൈഫ് വരെയുള്ള പദ്ധതികൾക്കിടയിൽ ഏറ്റവും സന്തോഷം നൽകുന്നത് തദ്ദേശ സേവനങ്ങൾ വിരൽ തുമ്പിലെത്തിച്ചതെന്ന് മന്ത്രി എം ബി രാജേഷ്. വീടിനായി നഗര സഭയിൽ കയറി ഇറങ്ങി തളർന്ന ഒരാൾ ഒരു പന്നിപ്പടക്കം എങ്കിലും ഓഫീസിന് നേരെ എറിയാൻ തോന്നിയിരുന്നുവെന്ന്
വിശദമാക്കിയതാണ് തദ്ദേശ സേവനങ്ങൾ വിരൽ തുമ്പിലെത്തിക്കാനുള്ള പ്രചോദനമായതെന്നും എംബി രാജേഷ്. കെ സ്മാർട്ട് വന്നതിന് ശേഷം 3200 സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകൾക്ക് ഒരു മിനിറ്റിൽ താഴെ സമയത്തിൽ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് നൽകാൻ നിലവിൽ സാധിക്കും. മാനുഷിക ഇടപെടൽ ഇല്ലാതെ ചെയ്യുന്നതിനാൽ ആണ് ഇത് സാധിക്കുന്നത്.
വിവാഹ രജിസ്ട്രേഷൻ, ലോകത്തിന്റെ രണ്ട് ഭാഗത്ത് നിന്ന് വിവാഹം രജിസ്ട്രർ ചെയ്യാൻ സാധിക്കുന്നത് ഒരു പക്ഷേ കേരളത്തിൽ തന്നെയാവുമെന്നും എം ബി രാജേഷ് പറയുന്നത്.












