ലൂമിനാരിയ2025പാലാ സെൻ്റ് തോമസ് കോളേജിൽ വിദ്യാഭ്യാസ-സാംസ്കാരിക പ്രദർശനമേള പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺസിഞ്ഞോർ ജോസഫ് തടത്തിൽ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് വൈസ് പ്രിൻസിപ്പൽ കുര്യാക്കോസ് കാപ്പിലിപറമ്പിൽ ബർസാർ മാത്യു ആലപ്പാട്ടുമേടയിൽ, കോളേജ് അദ്ധ്യാപകർ കോളേജ് വിദ്യാർതി വിദ്യാർത്ഥിനികൾ സന്നിഹിതരായിരുന്നു.
പാലാ സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ജനുവരി 19 മുതൽ 26 വരെ തീയതികളിൽ വിദ്യാഭ്യാസ-സാംസ്കാരിക പ്രദർശനമേള സംഘടിപ്പിക്കുന്നു. ലുമിനാരിയ എന്ന പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ വൈജ്ഞാനിക സാംസ്കാരിക മേഖലകളിലെ ഏറ്റവും നൂതനമായ അറിവുകളിലേക്കും കാഴ്ചകളിലേക്കും വെളിച്ചം വീശുന്ന നിരവധി സ്റ്റാളുകളാണ് ഇന്ത്യയിലെ തന്നെ മികച്ച സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും ശ്രദ്ധേയരായ വ്യക്തികളുടെയും സഹകരണത്തോടെ ഒരുക്കുന്നത്. വിക്രം സാരാഭായ് സ്പേസ് സെൻറർ ഒരുക്കുന്ന ശാസ്ത്ര പ്രദർശനം, മെഡക്സ്, മോട്ടോ എക്സ്പോ, പുസ്തകമേള, സാഹിത്യോത്സവം, പെറ്റ് ഷോ, പുരാവസ്തു പ്രദർശനം, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
കാർഷിക മേള , കേരള വനംവകുപ്പിൻ്റെ വിവിധ സ്റ്റാളുകൾ, ഫുഡ് ഫെസ്റ്റ്, ഫാഷൻ ഷോ, ഇൻ്റർ കോളജിയേറ്റ് ഡാൻസ് മത്സരങ്ങൾ കയാക്കിങ്, പ്രശസ്തരായ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പെയിൻ്റിംഗ് ബിനാലെയും ചിത്ര പ്രദർശനവും, റോബോട്ടിക്സ് ഗയിമുകൾ, പ്ലാനറ്റോറിയം, കിഡ്സ് പാർക്ക്, വൈവിധ്യമാർന്ന കരകൗശലവസ്തുക്കളുടെ നിർമ്മാണവും പ്രദർശനവും എന്നിവയ്ക്കൊപ്പം കോളേജിലെ 21 ഡിപ്പാർട്ടുമെൻ്റുകളുടെ നേതൃത്വത്തിലുള്ള വൈവിധ്യമാർന്ന സ്റ്റാളുകളും മേളയുടെ ഭാഗമാണ്. മധ്യതിരുവിതാംകൂറിലെ ഏറ്റവും വിപുലവും വൈവിധ്യമാർന്നതുമായ വിദ്യാഭ്യാസ-സാംസ്കാരികമേളയ്ക്കാണ് വരുന്ന ദിനങ്ങളിൽ പാലാ സെൻ്റ് തോമസ് കോളേജ് വേദിയാകുന്നത്. ആയിരത്തി ഇരുനൂറോളം സ്കൂളുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, ആർട്ട്സ് ആൻഡ് സയൻസ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, പൊതുജനങ്ങൾ
എന്നിവരുൾപ്പെടെയുള്ളവർക്ക് വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഏർപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് ഗായിക ശില്പ റാവു നയിക്കുന്ന സംഗീത നിശയിലും ദക്ഷിണേന്ത്യയിലെ പ്രശസ്തരായ എട്ട് മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന സംഗീതനൃത്ത കലാപരിപാടികളിലും പ്രത്യേക പാസ്സ് മൂലമാണ് പ്രവേശനം നല്കുന്നത്. വിദ്യാഭ്യാസം,ചരിത്രം, ശാസ്ത്രം, പരിസ്ഥിതി, സാഹിത്യം, കല, കായികം, വൈദ്യശാസ്ത്രം, എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ശ്രദ്ധേയരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാന്നിദ്ധ്യം ഉറപ്പാക്കാൻ കഴിഞ്ഞു എന്നതാണ് ഈ മേളയിലെ ഏറ്റ ശ്രദ്ധേയമായ ഘടകം.