പാലാ: പാലാ കോർപ്പറേറ്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളിൽ നിന്നും കേരളാ സർക്കാർ
നടത്തുന്ന ലോവർ സെക്കൻഡറി സകോളർഷിപ്പ്, അപ്പർ സെക്കൻഡറി സ്കോളർഷിപ്പ്
നേടിയ അഞ്ഞൂറിലധികം വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും മഹാ
സംഗമം പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (22.05.2022) നടക്കും. രണ്ടിന്
നടക്കുന്ന പൊതു സമ്മേളനം പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ
ഉദ്ഘാടനം ചെയ്യും. ഡി.ജി.പി. ടോമിൻ തച്ചങ്കരി ഐ.പി.എസ്. മുഖ്യപ്രഭാഷണം നടത്തു
കയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്യും. സ്കൂൾ വിദ്യാർത്ഥികൾക്കായു
ളള തുടർപരിശീലന പദ്ധതി, ബ്യൂട്ടിഫുൾ മൈൻഡസ്’ ന്റെ ഉദ്ഘാടനവും നടക്കും.
മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ആദ്ധ്യക്ഷ്യം വഹിക്കുന്ന യോഗത്തിൽ കോർപ്പ
റേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. ബർക്കമാൻസ് കുന്നംപുറം, പാലാ സെന്റ് തോമസ്
കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പാൾ ഡോ. റ്റി. സി. തങ്കച്ചൻ, ഡയറക്ടർ
ഡോ. സിറിയക് തോമസ്, ജോയിന്റ് ഡയറക്ടർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, പ്രിൻസി
പാൾ ഡോ. വി.വി. ജോർജ്ജുകുട്ടി, വൈസ് പ്രിൻസിപ്പാൾ ഡോ. ബേബി തോമസ് എന്നി
വർ സംസാരിക്കും.