രാജ്യത്ത് പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ 350 രൂപയുടെ വർധനവാണ് വന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1,110 രൂപയായി. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2119.50 രൂപയായി. പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision















