കോഴിക്കോട് : കോടഞ്ചേരിയിലെ പ്രണയ വിവാഹത്തെപ്പറ്റിയുള്ള വിവാദത്തിൽ തനിക്കു തെറ്റുപറ്റിയെന്നു സിപിഎം നേതാവും മുൻ എംഎൽഎയുമായ ജോര്‍ജ് എം.തോമസ്.
അതേസമയം, കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവ് ഷെജിൻ ഒളിച്ചോടിയത് ഒഴിവാക്കാമായിരുന്നെന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് അഭിപ്രായപ്പെട്ടു. രണ്ടു വീട്ടുകാരോടും ആലോചിച്ചു വിവാഹം വിവാഹം നടത്തേണ്ടതായിരുന്നു. തട്ടിക്കൊണ്ടുപോകുന്നത് ഉൾപ്പെടെയുളള രീതികളെ അംഗീകരിക്കില്ല.
ശനിയാഴ്ചയാണു മുസ്ലിം സമുദായത്തില്‍പെട്ട ഷെജിനും ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട ജോയ്സ്നയും വിവാഹിതരായത്.