ലോക പ്രസിദ്ധമായ ഫെറേറോ കമ്പനിയുടെ ഫെറേറോ റോഷേർ ചോക്ലേറ്റ് ലോകപ്രസിദ്ധമാണ്. എന്നാൽ ആരും അറിയാത്ത ഒരു കാര്യം ചോക്ലേറ്റിന്റെ നിർമാതാക്കളായ കമ്പനിക്ക് ലൂർദ് മാതാവിനോടുള്ള ബന്ധമാണ്.
കമ്പനിക്ക് തുടക്കം കുറിച്ച മിക്കേല ഫെറേറോ ലൂർദ് മാതാവിൻറെ വലിയ ഭക്തനായിരുന്നു. അദ്ദേഹം തൻറെ ചോക്ലേറ്റിന് ഫെറേറോ റോച്ചർ എന്ന പേരിട്ടത് മാതാവിനോട് ആദരം പ്രകടിപ്പിക്കാനാണെന്നതാണ് സത്യം. റോച്ചർ എന്ന വാക്കിൻറെ ഫ്രഞ്ച് അർത്ഥം ‘പാറ’ എന്നാണ്. 1858-ല്‍ റോച്ചർ ഡി മസാബിയേലെ എന്ന പേരിലുള്ള പാറക്കെട്ടുകൾക്കിടയിലാണ് പരിശുദ്ധ കന്യകാമറിയം ലൂർദ്ദിൽ പ്രത്യക്ഷപ്പെട്ടത്. ഈ പാറക്കെട്ടുകളുടെ സാദൃശ്യത്തിലാണ് ചോക്ലേറ്റിന്റെ കവർ പോലും നിർമ്മിച്ചിരിക്കുന്നത്.
കമ്പനിയുടെ അന്‍പതാം വാർഷികത്തിൽ മിക്കേല പറഞ്ഞു: ഫെറേറോ കമ്പനിയുടെ വിജയം ലൂർദ് മാതാവിന് അവകാശപ്പെട്ടതാണ്. മാതാവിന്റെ സഹായമില്ലാതെ ഇങ്ങനെ ചെയ്യാൻ സാധിക്കില്ല. മിക്കേല ഫെറേറോയ്ക്ക് ലൂർദ് മാതാവിനോട് അടങ്ങാത്ത ഭക്തി ഉണ്ടായിരുന്നുവെന്നും അദ്ദേഹം ലൂർദ് സന്ദർശിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്യുമായിരുന്നുവെന്നും 2023 ലൂർദ്ദിലെ ചാപ്ലിനായ ഫാ. മൗറീഷ്യോ ഏലിയാസ് എസിഐ പ്രൻസാ എന്ന മാധ്യമത്തോട് പറഞ്ഞിരുന്നു. എല്ലാവർഷവും അദ്ദേഹം ലൂർദ്ദിലേക്ക് തീർത്ഥാടനം നടത്തുമായിരുന്നുവെന്നും കമ്പനിയിലെ ജോലിക്കാരെയും കൊണ്ടുപോകുമായിരുന്നുവെന്നും പറയപ്പെടുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision