രാജ്യത്തെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ് മഹാരാഷ്ട്രയിലെ അമരാവതിയിൽ നിർമ്മാണം ആരംഭിച്ചു. ഹിൽസ്റ്റേഷനായ ചിഖൽദരയിൽ കടുവസങ്കേതത്തിനു മുകളിലൂടെ 407 മീറ്റർ നീളത്തിലാണ് തൂക്കുപാലം. ഇതിന്റെ നടുവിലായി 100 മീറ്ററിലാണ് ഗ്ലാസ് പ്രതലമുണ്ടാവുക. ലോകത്താദ്യമായി ഒറ്റകേബിളിൽ നിർമിക്കുന്ന തൂക്കുപാലവും ഇത് തന്നെയാണ്. അടുത്ത വർഷം ജൂലായ് മാസത്തോടെ പാലത്തിന്റെ നിർമ്മാണം പൂർത്തിയാവും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision