പാലക്കാട്: യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് വാളയാറിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. പാലക്കാട് സ്റ്റോപ്പുണ്ടായിട്ടും അതിനുമുമ്പേ വാളയാറെത്തിയപ്പോഴാണു ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി ഇറങ്ങിപ്പോയത്. ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം. യാത്രക്കാരുടെ പ്രതിഷേധത്തിനിടെ രണ്ടര മണിക്കൂറിനുശേഷം മറ്റൊരു ലോക്കോ പൈലറ്റെത്തിയാണു സർവീസ് പുനരാരംഭിച്ചത്.
അമ്പരന്ന യാത്രക്കാർ വാളയാർ റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ജോലി സമയം കഴിഞ്ഞപ്പോൾ ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയതാണെന്നു പ്രചാരണമുണ്ടായതോടെ യാത്രക്കാർ പ്രതിഷേധിച്ചു. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഓരോരുത്തരായി പരാതിയും രേഖപ്പെടുത്തി. എന്നാൽ, ശാരീരിക അസ്വാസ്ഥ്യം കാരണമാണു ലോക്കോ പൈലറ്റ് ഇറങ്ങിയതെന്ന വിശദീകരണവുമായി റെയിൽവേ രംഗത്തെത്തി. തുടർന്ന്, രാവിലെ എട്ടരയോടെ പുതിയ ലോക്കോ പൈലറ്റെത്തി യാത്ര പുനരാരംഭിക്കുകയായിരുന്നു. ഈ സമയം ഇതു വഴിയുള്ള ട്രെയിൻ ഗതാഗതവും തടസപ്പെട്ടു.
ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോകുന്നതു ഗുരുതരമായ അച്ചടക്കലംഘനമാണെന്നും നടപടി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും യാത്രക്കാരനായ ബംഗളൂരു – മലബാർ ട്രാവലേഴ്സ് റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് പി. ഷിനിത്ത് പറഞ്ഞു. സതേൺ റെയിൽവേ ഡിആർഎം, ജിഎം എന്നിവർക്കും ഉപഭോക്തൃ കോടതിയിൽ നഷ്ടപരി ഹാരത്തിനും പരാതി നൽകുമെന്നു ഷിനിത്ത് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision