ഊത്ത പിടുത്തം വേണ്ട, പിടിവീഴും..! പരിശോധന ശക്തമാക്കി ഫിഷറീസ് വകുപ്പ്; അനധികൃതമായി സ്‌ഥാപിച്ച കൂടുകളും മത്സ്യ ബന്ധന ഉപകരണങ്ങളും പിടിച്ചെടുത്തു

Date:

കോട്ടയം: ഫിഷറീസ് വകുപ്പ് അധികൃതർ ഉദയനാപുരം, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ പാടങ്ങളിലും ഇടത്തോടുകളിലും നടത്തിയ പരിശോധനയിൽ അനധികൃതമായി സ്‌ഥാപിച്ച കൂടുകളും മത്സ്യ ബന്ധന ഉപകരണങ്ങളും പിടിച്ചെടുത്തു.മഴക്കാലം പുഴ, കായൽ മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ കൂടുകളും കണ്ണിവലിപ്പം കുറഞ്ഞ വലകളും ഉപയോഗിച്ചുള്ള മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.കനത്ത മഴയിൽ ജലാശയങ്ങൾ നിറഞ്ഞ് വയലു കളിലും തോടുകളിലും മത്സ്യങ്ങൾ മുട്ടയിട്ട് പെരുകുന്ന സമയമാണ്. ഈ സമയത്ത് മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടിയാൽ ഇത്തരം മത്സ്യങ്ങൾക്ക് വം ശ നാശം സംഭവിക്കും. പല പുഴ മത്സ്യ ങ്ങളും വം ശ നാശ ഭീഷണി നേരിടുകയാണ്.മത്സ്യ സമ്പത്ത് നശിപ്പിക്കുന്ന രീതിയിൽ അനധികൃത മത്സ്യ ബന്ധനം നടത്തിയാൽ 15000/-രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...