സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ജനങ്ങളെ മറന്ന് കൊള്ളക്കാര്‍ക്കും അഴിമതിക്കാര്‍ക്കും വേണ്ടി ഭരണം നടത്തുകയാണ് സംസ്ഥാന
സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഐഎം നേതൃത്വം സ്വീകരിച്ചതെന്നും അമിത നികുതി ഭാരവും വിലക്കയറ്റവും അടിച്ചേല്‍പ്പിച്ച് സമസ്തമേഖലയിലേയും ജനങ്ങളുടെ ജീവിതം ദുസഹമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതിരൂക്ഷമായ തൊഴിലില്ലായ്മ വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും അതിന് പരിഹാരം കാണാന്‍ നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.












