കോട്ടയം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഇതുവരെ ലഭിച്ചത് 193 നാമനിർദ്ദേശ പത്രികകൾ. ആകെ 136 പേരാണ് പത്രിക നൽകിയിട്ടുള്ളത്. ഒന്നിലധികം പത്രികകൾ നൽകിയവരുമുണ്ട്.
ഇവരിൽ 76 പേർ പുരുഷന്മാരും 60 പേർ സ്ത്രീകളുമാണ്. ഗ്രാമപഞ്ചായത്ത് – 114, നഗരസഭ – 14, ബ്ലോക്ക് പഞ്ചായത്ത് – അഞ്ച്, ജില്ലാ പഞ്ചായത്ത് – 3 എന്നിങ്ങനെയാണ് വിവിധ തലങ്ങളിൽ പത്രിക സമർപ്പിച്ച സ്ഥാനാർത്ഥികളുടെ എണ്ണം,
തിങ്കളാഴ്ച (നവംബർ 17) മാത്രം 123 പേരാണ് പത്രിക സമർപ്പിച്ചത് . ഇവരിൽ 67 പുരുഷന്മാരും 56 സ്ത്രീകളും ഉൾപ്പെടുന്നു.














