പാലാ: ലയണ്‍സ് ക്ലബ്ബുകളുടെ പ്രവർത്തനം മഹത്തരമെന്ന് പാലാ മുനിസിപ്പൽ ചെയര്മാൻ ഷാജു തുരുത്തൻ അഭിപ്രായപ്പെട്ടു. ലയൺസ് ക്ലബ് ഓഫ് പാലാ സ്പൈസ് വാലിയുടെ ഫാമിലി മീറ്റും പുതുവർഷ ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെക്രട്ടറി ഡോ. വിയാനി ചാര്‍ലി അധ്യക്ഷത വഹിച്ചു. മുൻ മുനിസിപ്പൽ ചെയര്‍മാനും ക്ലബ് അഡ്മിനിസ്ട്രെറ്ററുമായ ശ്രീ ആന്റോ ജോസ് പടിഞ്ഞാറേക്കര, മുൻ സെക്രട്ടറി അഡ്വ. പി. ജി. രമണൻ നായർ ട്രഷറർ ശ്രീ ബിജു കുര്യന്, മുൻ പ്രസിഡന്റ് ഡോ. ഇഗ്നെഷ്യസ് കോര എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ ഡോ. ജോർജുകുട്ടി വട്ടോത്ത് നവവത്സര സന്ദേശം നൽകി. തുടർന്ന് വിവിധ കലാപരിപാടികളും ഫെലൊഷിപ്പും നടത്തപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision