ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെയും ഉഴവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത സഹകരണത്തോടുകൂടി ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഉഴവൂർ ബസ് കാത്തിരിപ്പ് സ്ഥലത്ത് വച്ച് ബി പി,ഷുഗർ പരിശോധന നടത്തുകയുണ്ടായി.
200 പേരുടെ ബി പി, ഷുഗർ പരിശോധിക്കുകയും പുതിയ ഷുഗർ ബിപി പേഷ്യൻസിനെ കണ്ടെത്തി ഉഴവൂർ KRNMS ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
പ്രസ്തുത പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുകയും, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എൻ രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എലിയമ്മ കുരുവിള, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ തങ്കച്ചൻ കെ എം,മെമ്പർ സിറിയക് കല്ലട,ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് രാജൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് വർഗീസ്,MLSP ജിസ് മോൾ,ആശ പ്രവർത്തക സിന്ധു, റൂബി എന്നിവർ പങ്കെടുത്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision